ജബൽ അലിയിൽ കടലിൽ പാറകൾക്കിടയിൽ കുടുങ്ങിയ 2 പേർക്ക് രക്ഷകരായി ദുബായ് പോലീസ്.

Dubai police rescue two people trapped in rocks at sea in Jebel Ali

ജബൽ അലിക്ക് സമീപം നടുക്കടലിൽ പാറകൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ ദുബായ് പോലീസ് മാരിടൈം റെസ്‌ക്യൂ പട്രോളിംഗ് രക്ഷപ്പെടുത്തി.

സമീപകാല അസ്ഥിരമായ കാലാവസ്ഥയിൽ ഉയർന്ന തിരമാലകൾ അടിച്ചതിനെത്തുടർന്ന് റബ്ബർ ബോട്ടിൽ സഞ്ചരിച്ച 2 പേർ ഒഴുകിപ്പോയി പാറകൾക്കിടയിൽപ്പെടുകയായിരുന്നുവെന്ന് തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഡോ ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു.

“മോശമായ കാലാവസ്ഥയും ഉയർന്ന തിരമാലകളും ശക്തമായ പ്രവാഹങ്ങളും ദുരിതബാധിതരെ രക്ഷിക്കാനായി ഗുരുതരമായ ഭീഷണി ഉയർത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാത്തരം സാഹചര്യങ്ങൾക്കുമുള്ള തയ്യാറെടുപ്പോടെയാണ് ദുബായ് പോലീസിന്റെ മാരിടൈം റെസ്‌ക്യൂ പട്രോളിംഗ് കുടുങ്ങിയ ബോട്ടിലേക്ക് നീങ്ങിയതെന്നും നിരവധി ശ്രമങ്ങൾക്ക് ശേഷം രണ്ട് പേരെയും സുരക്ഷിതമായി കരയിലെത്തിച്ചതായും കേണൽ അൽ സുവൈദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!