ചലച്ചിത്ര താരം മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫയർ അസോസിയേഷന്റെ AKMFCWA (All Kerala Mohanlal Fans Cultural Welfare Association) ഓൺലൈൻ യൂണിറ്റ് യു എ ഇയിൽ രക്തദാന ക്യാമ്പും ഭക്ഷണവിതരണവും സംഘടിപ്പിച്ചു.
MFCWA (Mohanlal Fans Cultural Welfare Association) എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ അസോസിയേഷൻ മോഹൻലാലിൻറെ 62 -ാമത് ജന്മദിനമായ മെയ് 21 ന് ദുബായിലെ Adcb മെട്രോ സ്റ്റേഷന് അടുത്ത് വച്ചും അബുദാബി സഫീർ മാളിൻ്റെ അടുത്തും വെച്ച് വൈകീട്ട് 5 മുതൽ രാത്രി 10 മണി വരെ blood donation കേരളയുടെ സഹായത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കൂടാതെ അടുത്ത ദിവസം യു എ ഇയിലെ ഒരു ലേബർ ക്യാമ്പിൽ ഭക്ഷണവിതരണവും നടത്തി.