നാളെ ചൊവ്വാഴ്ചയും യുഎഇയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഒരു ആനിമേറ്റഡ് വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ടാണ് കാലാവസ്ഥാകേന്ദ്രം ഇക്കാര്യം അറിയിച്ചത്, അതിൽ പൊടിക്കാറ്റ് സൗദി അറേബ്യയിലേക്ക് എങ്ങനെ നീങ്ങുന്നുവെന്നും നാളെ യുഎഇയുടെ പടിഞ്ഞാറൻ ഭാഗത്ത് ആഞ്ഞടിക്കുമെന്നും കാണിക്കുന്നുണ്ട്.
ഒമാൻ കടലിന് മുകളിലൂടെയുള്ള മറ്റൊരു കൊടുങ്കാറ്റ് യുഎഇയുടെ കിഴക്കൻ തീരത്ത് എത്തിയേക്കാം, എന്നാൽ പൊടിയുടെ ഭൂരിഭാഗവും കടലിൽ അടിഞ്ഞുകൂടുമെന്നതിനാൽ അതിന്റെ പ്രഭാവം വളരെ കുറവായിരിക്കുമെന്നും NCM അറിയിച്ചു.
കഴിഞ്ഞ ആഴ്‌ച, യുഎഇയിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ചില പ്രദേശങ്ങളിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി കുറച്ചിരുന്നു.
— المركز الوطني للأرصاد (@NCMS_media) May 23, 2022