ദുബായിൽ സൂപ്പർ സെയിലിന് 2022 മെയ് 27 ന് തുടക്കമാകും.
മെയ് 27 മുതൽ 29 വരെ മൂന്ന് ദിവസത്തെ സൂപ്പർ സെയിലിൽ തിരഞ്ഞെടുക്കപ്പെട്ട ലൈഫ് സ്റ്റൈൽ, സൗന്ദര്യം, ഫാഷൻ, ഇലക്ട്രോണിക്‌സ്, മറ്റ് ഇനങ്ങൾ എന്നിവയ്ക്ക് 90 ശതമാനം വരെ കിഴിവ് ലഭിക്കും.
ഈ ഇനങ്ങൾ 100-ലധികം പ്രീമിയം ബ്രാൻഡ് സ്റ്റോറുകളിൽ നിന്ന് ഷോപ്പർമാർക്ക് തിരഞ്ഞെടുക്കാമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) അറിയിച്ചു.
ദുബായിൽ സൂപ്പർ സെയിലിൽ പങ്കെടുക്കുന്ന മാളുകൾ താഴെപ്പറയുന്നവയാണ്
- മാൾ ഓഫ് എമിറേറ്റ്സ്
- സിറ്റി സെന്റർ ദെയ്‌റ
- സിറ്റി സെന്റർ മിർദിഫ്
- ദുബായ് മാൾ
- ദുബായ് മറീന മാൾ
- ദുബായ് ഹിൽസ് മാൾ
- ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ
- മെർസാറ്റോ
- ഔട്ട്ലെറ്റ് വില്ലേജ്
- സിറ്റി വാക്ക്
- ഇബ്ൻ ബത്തൂത്ത മാൾ
- നഖീൽ മാൾ
- DIFC-യിലെ ഗേറ്റ് അവന്യൂ