സ്വത്തവകാശം ലംഘിച്ചതിന് രണ്ട് പ്രസിദ്ധീകരണസ്ഥാപനങ്ങൾ ADIBF അടപ്പിച്ചു

ADIBF shut down two publishing houses for copyright infringement

ബൗദ്ധിക സ്വത്തവകാശവും പങ്കാളിത്ത വ്യവസ്ഥകളും ലംഘിച്ചതിന് രണ്ട് പ്രസിദ്ധീകരണസ്ഥാപനങ്ങൾ അബുദാബി അന്താരാഷ്ട്ര പുസ്തകമേള (ADIBF) അടച്ചുപൂട്ടിച്ചു.

സാംസ്കാരിക പരിപാടിയുടെ 31-ാമത് എഡിഷന്റെ രണ്ടാം ദിവസമായ ഇന്നലെ ചൊവ്വാഴ്ചയാണ് ഈ അടച്ചുപൂട്ടൽ പ്രഖ്യാപനം വന്നത്. യുഎഇയിലെ പ്രസിദ്ധീകരണ നിയമങ്ങളുടെയും ബൗദ്ധിക സ്വത്തവകാശത്തിന്റെയും ലംഘനങ്ങളെ മേള ശക്തമായി എതിർത്തതായി ALC യുടെ ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ADIBF ഡയറക്ടറുമായ സയീദ് ഹംദാൻ അൽ തുനൈജി പറഞ്ഞു. എഴുത്തുകാരുടെയും പ്രസാധകരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് എല്ലാ നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം, മെയ് 29 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ADIBFൽ 80 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസാധകർ പങ്കെടുക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!