കല്യാണ്‍ ജൂവലേഴ്സ് ദുബായ് ഇത്ര ഗോള്‍ഡ് സൂക്കില്‍ പുതിയ ഷോറൂം തുറന്നു

Kalyan Jewelers has opened a new showroom in Dubai's Gold Souk

ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ദുബായിലെ ദേയ്ര വാട്ടര്‍ഫ്രന്‍റ് പ്രോപ്പര്‍ട്ടീസിന്‍റെ ഇത്ര ഗോള്‍ഡ് സൂക്കില്‍ പുതിയ ഷോറൂം തുറന്നു. യുഎഇയിലെ കല്യാണിന്‍റെ പതിനാറാമത്തെ ഷോറൂമാണിത്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഏറ്റവും മികച്ച രൂപകല്‍പ്പനയിലുള്ള വിപുലമായ ആഭരണശേഖരം ഇവിടെ ലഭ്യമാണ്. വിവാഹ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഇന്ത്യയിലെമ്പാടുനിന്നുമുള്ള ബ്രൈഡല്‍ ആഭരണ രൂപകല്‍പ്പനകള്‍ ഉള്‍പ്പെടുത്തിയ മുഹൂര്‍ത്തിന്‍റെ പ്രത്യേക കൗണ്ടറും ഇവിടെയുണ്ട്.

ഗള്‍ഫ് മേഖലയിലെ ഉപയോക്താക്കള്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണയില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഇത് മേഖലയിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് പ്രോത്സാഹജനകമായി. പ്രധാന വിപണികളിലെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബ്രാന്‍ഡിന്‍റെ തന്ത്രത്തിന് അനുസൃതമായാണ് ഇത്ര ഗോള്‍ഡ് സൂക്കില്‍ പുതിയ ഷോറൂം ആരംഭിക്കുന്നത്. ദുബായിലെ ഏറ്റവും വലിയ ഷോപ്പിംഗ് ആകര്‍ഷണമായ ഗോള്‍ഡ് സൂക്കില്‍ ലോകമെങ്ങുനിന്നും എത്തുന്ന സഞ്ചാരികള്‍ക്കും യുഎഇ നിവാസികള്‍ക്കുമായി ഏറ്റവും മികച്ച ആഭരണരൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്സ് ഒരുക്കിയിരിക്കുന്നത്. ലോകനിലവാരത്തിലുള്ള അന്തരീക്ഷത്തില്‍ ഉയര്‍ന്ന സുരക്ഷാനിലവാരവും വ്യക്തിഗത സേവനത്തിന്‍റെ പിന്തുണയുള്ളതുമായ ഷോപ്പിംഗ് അനുഭവമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. 200 ഭാഗ്യശാലികളായ ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ പ്രത്യേക ലിമിറ്റഡ് എഡിഷന്‍ അമിതാഭ് ബച്ചന്‍ സ്വര്‍ണനാണയങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. കല്യാണ്‍ ജൂവലേഴ്സും ഐതിഹാസിക നായകനായ അമിതാഭ് ബച്ചനും തമ്മിലുള്ള ബന്ധത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായാണ് പ്രത്യേക സ്വര്‍ണനാണയം പുറത്തിറക്കിയത്.

കല്യാണ്‍ ജൂവലേഴ്സില്‍നിന്നും 1500 ദിര്‍ഹത്തിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ ഉപയോക്താവിനും ഒരു സൗജന്യ നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും. കൂടാതെ 1500 ദിര്‍ഹത്തിന്‍റെ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കായി മൂന്ന് കൂപ്പണുകളും 1500 ദിര്‍ഹത്തിന്‍റെ അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടു കൂപ്പണുകളും ലഭിക്കും.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.

പുതിയ ഷോറൂമില്‍ കല്യാണിന്‍റെ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണശേഖരമായ മുദ്ര, ടെംപിള്‍ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളുടെ നിരയായ ഗ്ലോ തുടങ്ങിയ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളുമുണ്ട്. സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ആഭരണങ്ങളായ അനോഖി, വെഡ്ഡിംഗ് ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങളായ രംഗ് എന്നിവയ്ക്കായുള്ള വിഭാഗങ്ങളും പുതിയ ഷോറൂമിലുണ്ട്.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ംംം.സമഹ്യമിഷലംലഹഹലൃെ.ിലേ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!