അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ മുസ്ലീം പള്ളിയിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ ക്രിമിനൽ പ്രവൃത്തികളെയും എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യുഎഇ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (MoFAIC) സ്ഥിരീകരിച്ചു.
ഈ ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും അഫ്ഗാൻ ജനതയോടും മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
അതേസമയം അഫ്ഗാനിസ്ഥാനിലെ മിനി ബസുകളിലും ഒരു പള്ളിയിലും ഉണ്ടായ നാല് ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം കുറഞ്ഞത് 16 ആയി ഉയർന്നതായി അധികൃതർ പറഞ്ഞു,