ദുബായിലെ നൈഫ് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ രണ്ട് വർഷമായി വാഹനാപകടമരണങ്ങളൊന്നും തന്നെ രേഖപ്പടുത്തിയിട്ടില്ലെന്ന് ദുബായ് പോലീസ് വെളിപ്പെടുത്തി.
100,000 ജനസംഖ്യയിൽ ട്രാഫിക് സേഫ്റ്റി ആൻഡ് റോഡ് കൺട്രോൾ യൂണിറ്റ് അപകടങ്ങളിൽ പൂജ്യം മരണങ്ങൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷങ്ങളിൽ, സുരക്ഷ, ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ്, ട്രാഫിക് മേഖലകളിൽ ഗുണപരമായ കുതിപ്പിന് നായിഫ് പോലീസ് സ്റ്റേഷൻ സാക്ഷ്യം വഹിച്ചു. എല്ലാ തന്ത്രപരമായ ലക്ഷ്യങ്ങളും കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരവധി വികസന പരിപാടികളും നടപ്പാക്കിയിട്ടുണ്ട്, ദുബായ് പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പറഞ്ഞു.