ഉമ്മുൽ ഖുവൈനിൽ കാറുകളിൽ നിന്ന് എക്‌സ്‌ഹോസ്റ്റുകൾ മോഷ്ടിക്കുന്ന ഒരു സംഘത്തെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മോഷണത്തെക്കുറിച്ച് കാറുടമകളിൽ നിന്ന് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് ഉമ്മുൽ ഖുവൈൻ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് സംഘത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്
റിപ്പോർട്ടുകൾ ലഭിച്ചയുടൻ സമഗ്ര സുരക്ഷാ കേന്ദ്രത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ക്രിമിനൽ റിസർച്ച് ബ്രാഞ്ചുമായി സഹകരിച്ച് ഒരു അന്വേഷണ സംഘം രൂപീകരിച്ചതായി വകുപ്പ് ഡയറക്ടർ കേണൽ സയീദ് ഉബൈദ് ബിൻ അരാൻ പറഞ്ഞു. റിപ്പോർട്ട് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതികളെ തിരിച്ചറിഞ്ഞ സംഘം അറസ്റ്റ് ചെയ്തു. സംശയിക്കുന്നവരെല്ലാം ഏഷ്യൻ പൗരന്മാരാണെന്ന് കണ്ടെത്തി. തങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഇവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന സംഘങ്ങളെ നേരിടാൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസുമായി സഹകരിക്കണമെന്ന് ഡയറക്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.