Search
Close this search box.

കണ്ണൂരിൽ നിന്ന് ദുബായിലേക്കുള്ള വിമാനത്തിൽ യാത്രക്കാരന് ഹൃദയാഘാതം : രക്ഷകരായി യാത്രക്കാരനായ ഡോക്ടറും ജീവനക്കാരും

Passenger on Kannur-Dubai flight suffers heart attack- Doctor and staff rescue passengers

കണ്ണൂരിൽ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന്റെ ജീവൻ യാത്രക്കാരനായ ഡോക്ടറും വിമാനത്തിലെ ജീവനക്കാരും ചേർന്ന് രക്ഷിച്ചു. കണ്ണൂരിൽ നിന്ന് ദുബായിലേക്കുള്ള G8-057 ഗോ ഫസ്റ്റ് വിമാനത്തിലാണ് സംഭവം നടന്നത്.

ഈ കഴിഞ്ഞ മെയ് എട്ടിന് വിമാനത്തിലെ യാത്രക്കാരനായിരുന്ന യുനൂസ് രായനോർത്തിനാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ വിമാനത്തിലെ നാല് ജീവനക്കാർ സമയോചിതമായി ഇടപെടുകയായിരുന്നു. രോഗിയ്‌ക്ക് ധൈര്യം നൽകിയതിനോടൊപ്പം സഹയാത്രികരെ ശാന്തരാക്കാനും വിമാനത്തിൽ ഡോക്ടറുണ്ടോയെന്ന് കണ്ടെത്താനുമായിരുന്നു ജീവനക്കാരുടെ ആദ്യ ശ്രമം.

അന്വേഷണത്തിൽ വിമാനത്തിൽ ഡോക്ടറുണ്ടെന്ന് കണ്ടെത്തുകയും സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. ഉടൻ തന്നെ ഡോക്ടർ ഷബർ അഹമ്മദ് യുനൂസിന് വേണ്ട CPR അടക്കമുള്ള പ്രാഥമിക ചികിത്സ നൽകുകയും ജീവൻ രക്ഷിക്കുകയുമായിരുന്നുവെന്ന് എയർലൈൻസ് വ്യക്തമാക്കുന്നു. സമയോചിതമായി ഇടപെട്ട ക്രൂ അംഗങ്ങളായ അഭിഷേക്,ശിൽപ,സുമീത്, എന്നിവരെ കമ്പനി അഭിനന്ദിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കമ്പനി സിഇഒ കൗശിക് ഖോന വീഡിയോ കോൺഫറൻസിലൂടെ ജീവനക്കാരെ അഭിനന്ദിച്ചിരുന്നു. യൂ കം ഫസ്റ്റ് എന്നതിന്റെ മികച്ച മാതൃക പ്രോത്സാഹിപ്പിക്കാനുള്ള മനോഹരമായ മാർഗം എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts