ഡോ. അൻവർ അമീൻ ചേലാട്ടിനെ അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡണ്ടായി എതിരില്ലാതെ തെരെഞ്ഞെടുത്തു. ഇന്നലെ ചാണ്ടീഗഡിൽ ചേർന്ന ദേശീയ അതിലറ്റിക്സ് ഫെഡറേഷന്റെ വാർഷിക ജനറൽ ബോഡിയാണ് അമീനെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.
പ്രമുഖ വ്യവസായിയായ അൻവർ അമീൻ നിലവിൽ കേരള അതിലറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ട് ആണ്.
ഇക്കൊല്ലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ അതിലറ്റിക്സ് ചമ്പ്യാൻഷിപ് മികച്ച രീതിയിൽ സംഘടിപ്പിച്ചത് ദേശീയ കായിക മേഖലയിൽ ശ്രദ്ധ നേടിയിരുന്നു. ഡോ. അൻവർ അമീൻ ദേശീയ അന്തർദേശീയ തലത്തിൽ ഇക്കാര്യത്തിൽ അഭിനന്ദനങ്ങൾ നേടുകയുണ്ടായി. പുതിയ സ്ഥാനലബ്ധി രാജ്യത്തെയും ദേശീയ കായിക മുന്നേറ്റത്തെയും അതിന്റെ മികച്ച കുതിപ്പിനെയും സേവിക്കാനുള്ള സുവർണ അവസരമായിട്ടാണ് താൻ കാണുന്നതെന്ന് അമീൻ പറഞ്ഞു.
മലപ്പുറം ജില്ലയിലെ തിരൂർ കൽപകഞ്ചേരി ഗ്രാമത്തിൽ ജനിച്ചു സ്വന്തം നാട്ടിലെ ദാരിദ്ര്യം അകറ്റാനും വിദ്യാഭ്യാസ വികസനത്തിനും വൻ തോതിൽ സേവനമർപ്പിച്ചു വരികയാണ്. മിക്ക ഗൾഫ് രാജ്യങ്ങളിലും നിറഞ്ഞു നിൽക്കുന്ന റീജേൻസി ഗ്രുപ്പിന്റെ എം ഡി എന്ന നിലക്ക് അന്താരാഷ്ട്ര ബിസിനസ് കമ്മ്യുണിറ്റിയിൽ അമീൻ പ്രശസ്തനാണ്.
റീജൻസി ഗ്രുപ്പിന്റെ ജിസിസി യിൽ ഉടനീളമുള്ള മൊത്ത, ചില്ലറ വ്യാപാരശ്രന്ഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകൾ വിജയകരമായി മുന്നോട്ട് നയിക്കുന്നതിലും അമീന്റെ നൈപുണ്യം വ്യക്തമാണ്. മലബാറിലെയും ഗൾഫിലെയും സാമൂഹ്യ സേവന രംഗത്ത് സജീവമാണ് അൻവർ അമീൻ.
കേരള സംസ്ഥാന അതിലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബു, ദേശീയ കൗൺസിൽ മെമ്പർ ഡോ. സകീർ ഹുസൈൻ വി പി എന്നിവരും ദേശീയ യോഗത്തിൽ സന്നിഹിതരായിരുന്നു.