ഇലക്ട്രിക് സൈക്കിളിന്റെ തെറ്റായ ഉപയോഗം മൂലം ഒരു വാഹനാപകടം ഉണ്ടായെന്നും ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 168 ഇലക്ട്രിക് സൈക്കിളുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഷാർജ പോലീസ് അറിയിച്ചു.
ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ഷാർജ പോലീസ് ജനറൽ കമാൻഡ് ഇലക്ട്രിക് ബൈക്ക് ഉപയോക്താക്കളെ റോഡിലിറങ്ങുമ്പോൾ നിയമങ്ങൾ പാലിക്കണമെന്നും ഓർമ്മിപ്പിച്ചിട്ടുണ്ട്.
ട്രാഫിക് ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായി, ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അല്ലയ് അൽ നഖ്ബി ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കുന്നവരോട് ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്നും വേഗത പരിധി പാലിക്കണമെന്നും ആവശ്യപ്പെട്ടു. ബൈക്ക് വ്യക്തിഗതമായി ഉപയോഗിക്കണമെന്നും ഭാരമുള്ള ലഗേജുകൾ കൊണ്ടുപോകരുതെന്നും ഇത് സ്കൂട്ടറിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ പോലീസ് ജനറൽ കമാൻഡിന്റെ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും മാധ്യമങ്ങളിലൂടെയും അറബി, ഇംഗ്ലീഷ്, ഉറുദു ഉൾപ്പെടെ നിരവധി ഭാഷകളിൽ ഒരു മാസത്തെ ക്യാമ്പയിനിലൂടെ നിർദ്ദേശങ്ങളും നൽകുന്നുണ്ട്.
ഇലക്‌ട്രിക് സൈക്കിളുകളുടെ നിയമവിരുദ്ധമായ ഉപയോഗവും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ നഖ്ബി പറഞ്ഞു.