കുരങ്ങുപനി ബാധിച്ച ആളുകളെയും അവരുടെ സമ്പർക്കങ്ങളെയും കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഏകീകൃത ദേശീയ മെഡിക്കൽ ഗൈഡ്” പിന്തുടരുകയാണെന്ന് യു എ ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു
ഇതനുസരിച്ച് രോഗബാധിതർ സുഖം പ്രാപിക്കുന്നതുവരെ ആശുപത്രികളിൽ പൂർണ്ണമായി ഐസൊലേഷനിൽ കഴിയണം. അവരുമായി അടുത്ത ബന്ധമുള്ളവരെ 21 ദിവസത്തിൽ കുറയാതെ വീട്ടിൽ ക്വാറന്റൈൻ ചെയ്യുകയും അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയും ഹോം ഐസൊലേഷൻ പാലിക്കുകയും വേണം.
എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും യാത്രയിൽ ഉചിതമായ പ്രതിരോധ നടപടികളും ശ്രദ്ധാപൂർവമായ മുൻകരുതലുകളും പാലിക്കണമെന്നും സുരക്ഷിതമായിരിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.