പരിസ്ഥിതി ഏജൻസി അബുദാബി (EAD) പ്രഖ്യാപനത്തെത്തുടർന്ന് അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നാളെ ജൂൺ 1 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞയാഴ്ച, അബുദാബിയിലെ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നുള്ള ഒരു കൂട്ടം മുതിർന്ന എക്സിക്യൂട്ടീവുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നയം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒരു സന്നദ്ധ പ്രഖ്യാപനത്തിൽ ഒപ്പുവച്ചിരുന്നു. അബുദാബിയിയിൽ EAD 2020 മാർച്ചിൽ പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗ നയം ആരംഭിച്ചിരുന്നു.
എന്നാൽ ദുബായിൽ രണ്ട് വർഷത്തിനുള്ളിൽ ഈ ബാഗുകൾ പൂർണ്ണമായും നിരോധിക്കുക എന്ന ലക്ഷ്യത്തോടെ, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ 1 മുതൽ 25 ഫിൽസ് ഈടാക്കും.