ദുബായ് അൽഖൂസിലെ ഇസ്‌ലാമിക് സ്റ്റഡീസ് സെന്ററിലേക്ക് പോകുന്നതിനിടെ ബസിൽ ഇരുന്ന് ശ്വാസം മുട്ടി മരണം സംഭവിച്ചു എന്ന് കരുതപ്പെടുന്ന ഫർഹാൻ ഫൈസലിന്റെ എന്ന കുട്ടിയുടെ വാർത്ത വളരെയധികം മാധ്യമശ്രദ്ധ നേടുകയും സ്കൂൾ ബസുകളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.
ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ (NIMS) വിദ്യാർത്ഥിയായ 16 കാരനായ സബീൽ ബഷീറിന്റെ സുഹൃത്തായിരുന്നു ഫർഹാൻ ഫൈസൽ. 2019 ൽ തന്റെ സുഹൃത്ത് മുഹമ്മദ് ഫർഹാൻ ഫൈസലിന്റെ മരണത്തിന് സാക്ഷ്യം വഹിച്ചപ്പോൾ 2020-ൽ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ കുറച്ച് ക്രാഷ് കോഴ്‌സുകൾ പഠിച്ച പത്താം ക്ലാസുകാരൻ സബീൽ ഒരു സ്മാർട്ട് വിജിലന്റ് സിസ്റ്റം കണ്ടുപിടിക്കുകയായിരുന്നു.
ഡ്രൈവർ ബസിന്റെ എഞ്ചിൻ ഓഫാക്കി വാതിലടച്ച് 30 സെക്കൻഡിനുള്ളിൽ സ്‌കൂൾ ബസിൽ കുട്ടിയുണ്ടെങ്കിൽ അത് അധികൃതരെ അറിയിക്കുന്ന ഉപകരണമായിരുന്നു അത്.
പിന്നീട് വിദ്യാർത്ഥികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തന്റെ കണ്ടുപിടുത്തത്തിനും ശ്രമങ്ങൾക്കും മെയ് തുടക്കത്തിൽ സബീലിന് യുഎഇ ഗോൾഡൻ വിസ ലഭിക്കുകയായിരുന്നു.
റമദാൻ മാസത്തിന്റെ ആദ്യ ദിനത്തിലാണ് സബീലിന് ഗോൾഡൻ വിസ ലഭിച്ചത്. ദുബായ് കൾച്ചറിൽ നിന്നാണ് സബീലിന് അത് ലഭിച്ചത്. തന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടാനും അദ്ദേഹത്തിന് കഴിഞ്ഞു,” സബീലിന്റെ പിതാവ്, ദീർഘകാലമായി ദുബായിൽ താമസിക്കുന്ന ബഷീർ മൊയ്തീൻ പറഞ്ഞു. “ഗോൾഡൻ വിസ ലഭിച്ചതിൽ ഞാൻ ത്രില്ലിലാണ്. ഇത് എന്റെ കുടുംബത്തിനും എനിക്കും വലിയ അംഗീകാരമാണ്,” സബീൽ പറഞ്ഞു.