കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യൻ സംഗീത പ്രേമികൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഗായകൻ കെ.കെ (53 (കൃഷ്ണകുമാർ കുന്നത്ത്)) അന്തരിച്ചു. കൊൽക്കത്തയിൽ തത്സമയ സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീണു മരണപ്പെടുകയായിരുന്നു.
കൊൽക്കത്തയുടെ തെക്ക് ഭാഗത്തുള്ള നസ്റുൽ മഞ്ച എന്ന ഓഡിറ്റോറിയത്തിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞ് വീണത്. ഉടൻ തന്നെ CMRI ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.