ഫുജൈറയിൽ ഇന്ന് ബുധനാഴ്ച രാവിലെ സ്‌കൂളിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽപെട്ട് രണ്ട് എമിറാത്തി കുട്ടികൾ മരിച്ചു.
ഇവർ സഞ്ചരിച്ചിരുന്ന കാർ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഇവരിൽ ഡ്രൈവറും അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള അഞ്ച് കുട്ടികളും അവരുടെ ആയയും ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആംബുലൻസിൽ അൽ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
രു സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്. അൽ സെയ്ജി മേഖലയിൽ കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് രാവിലെ 6.30ഓടെയാണ് അപകടം നടന്നത്. അൽ ദൈദിലെ താമസക്കാരായ അപകടത്തിൽപ്പെട്ടവരെ രാവിലെ 7.15 ഓടെ അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ ഫുജൈറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.