വിസിറ്റ് വിസക്കാര്‍ക്ക് ഒരു മാസത്തേക്ക് ചില വിമാനത്താവളങ്ങളിലേക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. ഹജ്ജ് പ്രമാണിച്ചാണ് പുതിയ നിയന്ത്രണം. രാജ്യത്തെ ജിദ്ദ, മദീന, യാംബു, തായിഫ് വിമാനത്താവളങ്ങളിലാണ് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 9 മുതല്‍ ജൂലൈ 9 വരെയാണ് നിയന്ത്രണം.
രാജ്യത്ത് എല്ലാ തരത്തിലുള്ള വിസിറ്റ് വിസക്കാര്‍ക്ക് വിലക്ക് ബാധകമായിരിക്കും. ഹജ്ജ് വിസയില്‍ രാജ്യത്തെത്തുന്ന തീര്‍ഥാടകരുടെ യാത്രാതിരക്ക് കണക്കിലെടുത്താണ് തീരുമാനം. വിസിറ്റ് വിസയുള്ളവര്‍ക്ക് ഈ സമയത്ത് റിയാദ് വിമാനത്താവളങ്ങളില്‍ വന്നിറങ്ങാം. എന്നാല്‍, ഈ യാത്രക്കാര്‍ക്ക് റിയാദ് വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ തിരികെ പോകുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റ് ഉണ്ടായിരിക്കണം.