യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് വ്യാഴാഴ്ച മഴമേഘങ്ങൾ കണ്ടേക്കാം.
മഴമേഘങ്ങൾ ഉച്ചയോടെ കിഴക്കോട്ട് മാറിയേക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ആകാശം പൊതുവെ തെളിഞ്ഞതും കിഴക്കോട്ട് ഭാഗികമായി മേഘാവൃതവും പകൽസമയത്ത് ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കും.
ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളിൽ, പ്രത്യേകിച്ച് മേഘങ്ങളോടൊപ്പം, ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ വീശാൻ ഇടയാക്കും.