ദുബായ് സഫാരി പാർക്ക് ഒരു ചെറിയ വേനൽ അവധിക്കായി അടച്ചുപൂട്ടുന്നു,
ദുബായ് സഫാരി പാർക്കിൽ എത്ര മനോഹരമായ സീസൺ ആയിരുന്നു. എന്നിരുന്നാലും, ഞങ്ങളുടെ ചെറിയ വേനൽക്കാല അവധിക്കാലത്തിനുള്ള സമയമാണിത്. അടുത്ത സെപ്തംബറിൽ നിങ്ങളെ വീണ്ടും സ്വാഗതം ചെയ്യുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” ദുബായ് മുനിസിപ്പാലിറ്റി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.
119 ഹെക്ടർ സ്ഥലത്തായി 78 ഇനം സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 തരം പക്ഷികൾ, ഉഭയജീവികൾ, അകശേരുക്കൾ എന്നിവയുള്ള 3,000 ത്തോളം മൃഗങ്ങളാണ് ദുബായ് സഫാരി പാർക്കിലുള്ളത്. 2021-22 സീസണിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് പാർക്ക് വീണ്ടും തുറന്നത്.
What a lovely season it has been at #DubaiSafariPark. However, it's time for our short summer break. We look forward to welcoming you again in September. Until then, stay safe, stay playful, just like your friends at #DubaiSafariPark.@DubaiSafari pic.twitter.com/yO1qOxfjQf
— بلدية دبي | Dubai Municipality (@DMunicipality) June 2, 2022