തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് : ഉമാ തോമസ് ലീഡ് ചെയ്യുന്നു: ലീഡ് നില 10,000 കടന്നു.

Thrikkakara by-election: Uma Thomas leads: Lead level crosses 10,000.

കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥി ഉമാ തോമസിന് വലിയ മുന്നേറ്റം. ഇപ്പോൾ നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ലീഡ് നില 10,000 കടന്നു.

പോസ്റ്റൽ, സർവീസ് വോട്ടുകൾ എണ്ണിയതിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാനാരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണാൻ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!