ഫ്രാൻസിൽ 51 കുരങ്ങുപനി കേസുകൾ കൂടി കണ്ടെത്തിയതായി ഫ്രഞ്ച് ആരോഗ്യ അധികൃതർ അറിയിച്ചു, ഇതോടെ ലോകമെമ്പാടും സ്ഥിരീകരിച്ച കുരങ്ങു പനി അണുബാധകളുടെ എണ്ണം വർദ്ധിക്കുകയാണ്.
ഇവിടെ മെയ് മാസത്തിലാണ് ആദ്യത്തെ കേസുകൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച സ്ഥിരീകരിച്ച 33 കേസുകളാണ് അവസാനമായി രേഖപ്പെടുത്തിയത്.
കുരങ്ങു പനി കേസുകളെല്ലാം 22 നും 63 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലാണെന്നും ഒരാളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡിസ്ചാർജ് ചെയ്തതെന്നും ഫ്രഞ്ച് ദേശീയ പൊതുജനാരോഗ്യ ഏജൻസി അറിയിച്ചു