അമേരിക്കയിലെ അയോവ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിൽ അക്രമികൾ നടത്തിയ വെടിവയ്പുകളിൽ 2 മരണം. അയോവയിൽ 2 സ്ത്രീകളെ വെടിവച്ചുകൊന്ന അക്രമി പിന്നീടു സ്വയം ജീവനൊടുക്കി. വിസ്കോൻസെനിൽ 2 പേർക്കു പരുക്കേറ്റു. അക്രമി കടന്നുകളയുകയും ചെയ്തു.
അയോവയിലെ അമേസിലുള്ള കോർണർസ്റ്റോൺ പള്ളിയിൽ ചടങ്ങു നടക്കുമ്പോൾ പാർക്കിങ് ഏരിയയിലായിരുന്നു വെടിവയ്പ്. കാരണം അറിവായിട്ടില്ല. മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
വിസ്കോൻസെനിലെ റാസിനിൽ പള്ളി സെമിത്തേരിയിൽ സംസ്കാരകർമം നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ്. ആൾക്കൂട്ടത്തിനു നേരെയായിരുന്നു വെടിവയ്പുണ്ടായത്.
അടുത്തിടെ മൂന്നിടത്തു വെടിവയ്പുണ്ടായതിനെ അപലപിച്ചും കർശനമായ തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഈ സംഭവങ്ങൾ.