ബംഗ്ലാദേശിലെ കണ്ടെയ്‌നര്‍ ഡിപ്പോയിലുണ്ടായ സ്‌ഫോടനം : മരിച്ചവരുടെ എണ്ണം 25 ആയി

Container depot blast in Bangladesh- Death toll rises to 25

ബംഗ്ലാദേശിലെ ഒരു ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ച 25 ആയി ഉയർന്നു, ഇത് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

ശനിയാഴ്ച രാത്രിയില്‍ ചിറ്റഗോങ് സീതഗുന്ദ പട്ടണത്തിലെ കദാംറസൂല്‍ മേഖലയിലെ ബിഎം കണ്ടെയ്‌നര്‍ ഡിപ്പോയിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുണ്ടാവാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഡിപ്പോയിലെ ചില കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ രാസവസ്തുക്കള്‍ മൂലമാണ് കണ്ടെയ്‌നര്‍ ഡിപ്പോയ്ക്ക് തീപ്പിടിച്ചതെന്ന് സംശയിക്കുന്നതായി ചിറ്റഗോങ് മെഡിക്കല്‍ കോളജ് ആശുപത്രി (സിഎംസിഎച്ച്) പോലിസ് ഔട്ട്‌പോസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ നൂറുല്‍ ആലം പറഞ്ഞു. സ്‌ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നതായും നാലുകിലോമീറ്റര്‍ ദൂരെയുള്ള പ്രദേശങ്ങള്‍ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിശമന സേനയെത്തി തീയണക്കുന്നതിനിടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് ശേഷം തീ കൂടുതല്‍ വ്യാപിച്ചതായി ധക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. രാത്രി ഒമ്പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് എസ്‌ഐ നൂറുല്‍ ആലം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!