ദുബായിലെ ഒരു ഇന്ത്യൻ പ്രവാസി തന്റെ കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് ഒരു മില്യൺ ദിർഹം പണം കണ്ടെത്തി അത് പോലീസിന് കൈമാറി. സേനയിലെ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് അദ്ദേഹത്തെ ആദരിച്ചിക്കുകയും ചെയ്തു.
പ്രവാസിയായ താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദിനാണ് അൽ ബർഷയിലെ താമസ കെട്ടിടത്തിലെ ലിഫ്റ്റിൽ നിന്നാണ് ഒരു മില്യൺ ദിർഹം കണ്ടു കിട്ടിയത്.
താരിഖ് സ്റ്റേഷനിലെത്തി തുക കൈമാറിയതായി അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൾ റഹീം ബിൻ ഷാഫി പറഞ്ഞു. “അദ്ദേഹത്തിന്റെ ധാർമ്മികത നമ്മുടെ സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു, അതിൽ ഞങ്ങൾ അഭിമാനിക്കുന്നു,”പോലീസ് പറഞ്ഞു.
ബ്രിഗ് ബിൻ ഷാഫി താരിഖിന് പ്രശംസാപത്രം നൽകി ആദരിക്കുകയും സമൂഹവും പോലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
ഈ ബഹുമതി തനിക്ക് വലിയ അഭിമാനവും സന്തോഷവും നൽകിയെന്ന് പ്രവാസിയെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. നഷ്ടപ്പെട്ട പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറുന്ന സത്യസന്ധരായ താമസക്കാരെ ദുബായ് പോലീസ് പതിവായി ആദരിക്കുന്നുണ്ട് . ഈ വർഷം സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.