കഴിഞ്ഞ 30 വർഷത്തിലേറെ ബർ ദുബായ് ഷിന്ദഗ മസ്ജിദ് ഇമാമായി സേവനമനുഷ്ഠിച്ചു വരുന്ന അൽഹാജ് ഇബ്രാഹിം മുസ്ലിയാർ കായക്കൊടിക്ക് യൂ എ ഇ ഗവർമെന്റിന്റെ അംഗീകാരത്തിന്റെ ഭാഗമായി 10 വർഷ കാലാവധിയുള്ള ദീർഘകാല ഗോൾഡൻ വിസ ലഭിച്ചു. അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളും ആബ്ഭ്യുദകാംഷികളും ചേർന്നു നാദാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സൈൻ ദുബായ് ചാപ്റ്റർന്റെ നേത്രത്വതിൽ ഇബ്രാഹിം മുസ്ലിയാര്‍ക്കും കൂടെ ഗോൾഡൻ വിസ ലഭിച്ച ദുബായ് kmcc പ്രസിഡണ്ട് ഇബ്രാഹിം എളേററീനും, സ്പാര്‍ക്ൾ കമ്പ്യൂട്ടർ (SPARKLE COMPUTER) ഡയറക്ടര്‍ അബ്ദുൽ ജലീൽ പനചിക്കൂലിനും സ്നേഹോഷ്ളവമായ സ്വീകരണം നൽകി.
ബർദുബായ് ഫുഡ്ബൗൾ റെസ്റ്റോറാന്റിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ് ചെയർമാൻ യൂനുസ് ഹസ്സൻ അധ്യക്ഷം വഹിച്ചു.
ഫ് എം സി (FMC) ഗ്രൂപ് ചെയർമാൻ ഡോക്ടർ ഹുസൈൻ, കരയത്ത് അസീസ് ഹാജി എന്നിവർ ഉപഹാര സമർപ്പണം നടത്തി. അലി കരയത്ത്, നാസർ നടുക്കണ്ടി, ഇബ്രാഹിം എളെറ്റിൽ, കെ പി മുഹമ്മദ്, അഡ്വക്കറ്റ് സാജിദ് അബൂബക്കർ, ഡോക്ടർ അഷ്റഫ് കൊടുങ്ങല്ലൂര്‍, അഡ്വക്കേറ്റ് അലി കൈപ്രവന്‍, അഡ്വക്കേറ്റ് ഖലീല്‍, ഷൗക്കത്ത് ഹുദവി, സൂഫിയാന് കളരിക്കണ്ടി, സിദ്ദീഖ് ഹില്ല്സ് എന്നിവർ ആശംസകൾ അർപ്പിച്ചു . ഇബ്രാഹിം മുസ്ലിയരുടെ സേവനതെ വാഴ്തിക്കൊണ്ട് സൂഫിയാന് ഹുദവി കളരിക്കണ്ടി അറബിഭാഷയിൽ എഴുതിയ കവിത ആലപിച്ചു.