നൂപുർ ശർമയുടെ വിവാദപ്രസ്താവന ; ഇന്ത്യന്‍ അംബാസഡറെ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങൾ

Nupur Sharma's controversial statement; Gulf countries protest against Indian ambassador

ബിജെപി വക്താവ് നുപൂര്‍ ശര്‍മ പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങൾ. പ്രതിഷേധവുമായി കുവൈത്തും ഖത്തറും രംഗത്തെത്തി. കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രസ്താവനയെ അപലപിച്ചു കൊണ്ടുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യകാര്യ ഉപവിദേശകാര്യ മന്ത്രി അംബാസഡര്‍ക്ക് കൈമാറി.

ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളാണ് പ്രതിഷേധം അറിയിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്ന പ്രസ്താവന അപലപനീയമെന്നും ഇന്ത്യാ ഗവര്‍മെന്റ് ഇതില്‍ ക്ഷമാപണം നടത്തണമെന്നും ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തലിനോട് ആവശ്യപ്പെട്ടു.

പ്രവാചക നിന്ദയ്‌ക്കെതിരെ ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് അല്‍ ഖലീലിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!