കോട്ടയത്തെ ആശുപത്രികളിൽ നിന്നും കൊണ്ട് പോയ മാലിന്യത്തിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം.

എറണാകുളത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കോട്ടയത്തെ ആശുപത്രികളിൽ നിന്നു കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂടിനുള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണു മൃതദേഹം കണ്ടെത്തിയതെന്ന്
മാലിന്യം ശേഖരിച്ചു സംസ്കരിക്കുന്ന സർക്കാർ ഏജൻസിയായ കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ സ്ഥിരീകരിച്ചു.തൊഴിലാളികൾ മാലിന്യം വേർതിരിക്കുമ്പോഴാണ് കെട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.കവറുകളുടെ ബാച്ച് നമ്പർ പരിശോധിച്ചാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്നു ശേഖരിച്ച മാലിന്യക്കവറിലാണ് മൃതദേഹം കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞത്.സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ അറിയിച്ചു.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇത്തരത്തിൽ വളർച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി അയച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. പുറമേനിന്ന് മൃതദേഹം കൊണ്ടിട്ട് അതാണോ ഒന്നും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!