കരണ്‍ ജോഹറിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

covid was reportedly confirmed by 50 people who attended Karan Johar's birthday party

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാളാഘോഷ ത്തില്‍ പങ്കെടുത്ത 50 പേരെ കോവിഡ് പിടികൂടിയതായി റിപ്പോര്‍ട്ട്.രണ്ടാഴ്ച മുന്‍പ് യാഷ രാജ് സ്റ്റുഡിയോയില്‍വച്ചാണ് കണ്‍ ജോഹറിന്റെ അന്‍പതാം പിറന്നാളാഘോഷം നടന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് ,രവീണ ഠണ്ടന്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഷാരൂഖ് ഖാന്‍, വിക്കി കൗശല്‍, കത്രീന കൈഫ്, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ രോഗ വിവരം പുറത്തുവിട്ടിരുന്നു.എന്നാല്‍ ഇവരം കൂടാതെ നിരവധി പേര്‍ രോഗബാധിതരാണെന്നും ക്വാറന്റൈനില്‍ കഴിയുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തു.പാര്‍ട്ടിയില്‍ പങ്കെടുക്കാത്ത കാര്‍ത്തിക് ആര്യനും കോവിഡ് ബാധിച്ചു. വിരുന്നില്‍
പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് രോഗകാരണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!