ഇന്ത്യയിൽ ബി ജെ പി വക്താവിന്റെ പ്രവാചക നിന്ദാ പരാമർശത്തിൽ അപലപിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്ത് വന്നതിനിടയിൽ എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും ഐക്യരാഷ്ട്രസഭ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.
ബി.ജെ.പിയുടെ മുൻ ദേശീയ വക്താവ് നൂപുർ ശർമയും ഡൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻഡാലും പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങളെ മുസ്ലീം രാജ്യങ്ങൾ അപലപിച്ചതിനെ കുറിച്ച് പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വക്താവ്.
ഈ സംഭവത്തെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുണ്ട്, ഈ പരാമർശ വീഡിയോ ഞാൻ കണ്ടിട്ടില്ല, പക്ഷേ എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും ഞങ്ങൾ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും, ”സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് തിങ്കളാഴ്ച പ്രതിദിന പത്രസമ്മേളനത്തിൽ പറഞ്ഞു.