Search
Close this search box.

ദുബായ് ഖിസൈസ് 2വിൽ ” കോഴിക്കോടൻസ് കഫ്റ്റീരിയ ” പ്രവര്‍ത്തനം തുടങ്ങി.

Kozhikode Cafeteria opens at Dubai Khisais 2

ദുബായിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പ് ആയ കോഴിക്കോട് സ്റ്റാറിന്റെ പുതു സംരംഭമായ “കോഴിക്കോടൻസ് കഫ്റ്റീരിയ ” തുറന്നു പ്രവർത്തനം ആരംഭിച്ചു.

ഖിസൈസ് 2വിൽ അൽ തവാർ സെന്ററിനുസമീപ (ഹിലാൽ ബാങ്കിന് പിറകുവശം )മായാണ് , 40 സിറ്റിങ് കപ്പാസിറ്റിയോടെയും കാർപാർക്കിങ് സൗകര്യങ്ങളോടെയും “കോഴിക്കോടൻസ് ” സ്ഥാപിതമായിട്ടുള്ളത് .

ബാങ്കുകൾ , ബിസിനസ്സ് സെറ്റപ്പ് സെന്ററുകൾ , സർക്കാർ സേവന കേന്ദ്രങ്ങൾ , വിവിധ തരം ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയുടെ വലിയ കേന്ദ്രമായ ഖിസൈസ് 2 വിന്റെ വധിച്ചുവരുന്ന ഭക്ഷ്യാവശ്യങ്ങൾ അറിഞ്ഞു സേവനം നൽകുക എന്നതാണ് ഇവിടൊരു കഫ്‌റ്റീരിയ സ്ഥാപിക്കാൻ പ്രേരിതമായതെന്നു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ തമീം അബൂബക്കർ പറഞ്ഞു.

തമീമിന്റെ പിതാവും അറബിപണ്ഡിതനുമായ അബൂബക്കർ ഹാജിയാണ് ഉത്ഘാടന കർമ്മം നിർവഹിച്ചത് .
സായാഹ്‌ന വേളയിലെ നിറപ്പകിട്ടാർന്ന ഉത്‌ഘാടന ചടങ്ങുകളിൽ ദുബായിലെ ആദ്ധ്യാത്മിക -സാമൂഹിക-സാംസ്കാരിക-വ്യാപാര രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉല്‍പ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു .

ബ്രേക് ഫാസ്റ്റ് ,ലഞ്ച് ,ഈവനിംഗ് സ്നാക്സ്-ഡിന്നർ തുടങ്ങി ഹോം ഡെലിവറി വരെ ഒരു റെസ്റ്റോറന്റിന്റെ എല്ലാ സേവനങ്ങളും “കോഴിക്കോടൻസ് കഫ്റ്റീരിയ ” ലഭ്യമാക്കിയിരിക്കുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts