4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് : യു എ ഇയിൽ 867 പുതിയ കോവിഡ് കേസുകൾ #June8

UAE records highest Covid-19 cases in nearly 4 months

യു എ ഇയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. ഇന്ന് 2022 ജൂൺ 8 ന് പുതിയ 867 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 637 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.  കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

867 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 912,953 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,305 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 637 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം  895,736 ആയി. 279,163 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 867 കോവിഡ് കേസുകൾ കണ്ടെത്തിയത്. നിലവിൽ യുഎഇയിൽ 14,912 സജീവ കോവിഡ് കേസുകളാണുള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!