ഷാർജയിലെ അൽ ഹംരിയ പ്രദേശത്തെ പെയിന്റ് ഫാക്ടറിയിൽ ഇന്ന് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. വൈകിട്ട് 4.15ന് ഉണ്ടായ തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. ഷാർജ സിവിൽ ഡിഫൻസ് സംഭവസ്ഥലത്തെത്തി 6.15ഓടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർക്ക് സ്ഥലം കൈമാറിയിരിക്കുകയാണ്.