ഇറ്റാലിയൻ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ലുലുവിന്റെ ജനപ്രിയ ഫുഡ് ഫെസ്റ്റ് ‘ലെറ്റ്സ് ഈറ്റാലിയൻ’ ആരംഭിച്ചു. ഇറ്റലിയുടെ ഏറ്റവും രുചികരമായ വിഭവങ്ങൾ യു.എ.ഇ യിലെ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമാകും.
ഇറ്റാലിയൻ ഭക്ഷണം, ഭക്ഷ്യ ഉൽപന്നങ്ങൾ, രുചികരമായ പാചക പാരമ്പര്യങ്ങൾ എന്നിവ അണിനിരക്കുന്ന ഫുഡ് ഫെസ്റ്റ് ദുബായിലെ ഇറ്റലി കോൺസൽ ജനറൽ ഗ്യൂസെപ്പെ ഫിനോച്ചിയാരോ അൽ ബർഷ ഹൈപ്പർമാർക്കറ്റിൽ ഉദ്‌ഘാടനം ചെയ്തു. എച്ച്.ഇ. ലുലു ദുബായ്, നോർത്തേൺ എമിറേറ്റ്‌സ് ഡയറക്ടർ ജെയിംസ് വർഗീസ്, യുഎഇയിലെ ഇറ്റാലിയൻ ട്രേഡ് കമ്മീഷണർ അമേഡിയോ സ്കാർപ്പ, ലുലു ദുബായ് റീജിയണൽ ഡയറക്ടർ തമ്പാൻ കെ.പി, ലുലു ഉദ്യോദസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
മിഡിൽ ഈസ്റ്റിലെ ഇറ്റാലിയൻ ഉൽപ്പന്നങ്ങളുടെ വൻ ജനപ്രീതിയും ആവശ്യവും കണക്കിലെടുത്ത്, ലുലു അടുത്തിടെ സോഴ്‌സിംഗ് ലോജിസ്റ്റിക് ഹബ് മിലാനിലെ ലോംബാർഡി റീജിയണിൽ തുറന്നിരുന്നു. മേഖലയിലെ ലുലു സ്റ്റോറുകളിൽ ഉയർന്ന നിലവാരമുള്ള ഇറ്റാലിയൻ ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാണ്.
“ഈ വർഷം, ഞങ്ങൾ 55-ലധികം ജനപ്രിയ ബ്രാൻഡുകളും 17 പുതിയ ബ്രാൻഡുകളും പ്രൊമോട്ട് ചെയ്യുന്നുണ്ട്. ഈ എക്‌സ്‌ക്ലൂസീവ് പ്രമോഷനിലൂടെ ‘ലെറ്റ്‌സ് ഈറ്റാലിയൻ’, വരും വർഷങ്ങളിൽ ഞങ്ങളുടെ ഇറ്റാലിയൻ ഉൽപ്പന്നങ്ങളുടെ അളവ് ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” ലുലു ഗ്രൂപ്പിന്റെ റീട്ടെയിൽ ഡയറക്ടർ ഷാബു അബ്ദുൾ മജീദ് പറഞ്ഞു.
“ലുലു ‘ലെറ്റ്സ് ഈറ്റാലിയൻ’ ഫെസ്റ്റിവൽ പ്രദർശിപ്പിക്കുന്ന വൈവിധ്യമാർന്ന ഇറ്റാലിയൻ ചേരുവകളും ഭക്ഷ്യ ഉൽപന്നങ്ങളും ഈ പ്രദേശത്തും യുഎഇയിലും ഇറ്റാലിയൻ പാചകരീതിയുടെ ജനപ്രീതി വിളിച്ചോതുന്നു – യുഎഇയിലെ ഇറ്റാലിയൻ ട്രേഡ് കമ്മീഷണർ അമെഡിയോ സ്കാർപ പറഞ്ഞു.
യുഎഇയിലെ ഇറ്റലി എംബസിയുടെയും ദുബായിലെ കോൺസുലേറ്റ് ജനറലിന്റെയും ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെയും സഹകരണത്തോടെയാണ് ‘ലെറ്റ്സ് ഈറ്റാലിയൻ’ ഫുഡ് ഫെസ്റ്റ് നടക്കുന്നത്. കാമ്പയിൻ 2022 ജൂൺ 15 വരെ തുടരും.