ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിരൂക്ഷം : എം.പി സ്ഥാനവും രാജി വെച്ച് ബേസിൽ

രാജപക്സെ കുടുംബത്തിലെ ഇളയ സഹോദരനും ശ്രീലങ്കയിലെ മുൻ ധനകാര്യമന്ത്രിയുമായ ബേസിൽ രാജപക്സെ പാർലമെന്റ് അംഗത്വം രാജിവച്ചു. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായശേഷം സ്ഥാനമൊഴിയുന്ന രണ്ടാമത്തെ രാജപക്സെ കുടുംബാംഗമാണ് ബേസിൽ. നേരത്തെ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇനി പങ്കാളിയല്ലെന്നും രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കില്ലെന്നും ബേസിൽ വ്യക്തമാക്കി.

രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് വീണപ്പോൾ ആദ്യം തന്നെ മന്ത്രി സ്ഥാനം രാജിവച്ച ബേസിലാണ് ഇപ്പോൾ എംപി സ്ഥാനവും രാജിവയ്ക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പഴി മുഴുവൻ ബേസിലിന്റെ തലയിൽ ചാരാനാണ് മറ്റു സഹോദരൻമാർ ശ്രമിച്ചതെന്ന് ആരോപണമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!