ഗൾഫ് ന്യൂസ് അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ പ്രോപ്പർട്ടി ഷോ ദുബായിലെ വേൾഡ് ട്രേഡ് സെന്റർ ഹാൾ നമ്പർ അഞ്ചിൽ ആരംഭിച്ചു.
ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി മുഖ്യാതിഥിയായി പങ്കെടുത്തു. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് ഷോ. പ്രവേശനം സൗജന്യമാണ്.
ഇന്ത്യയിൽ നിന്ന് എഴുപതിലധികം വൻകിട പ്രോജക്ടുകൾ ഈ പ്രോപ്പർട്ടി ഷോയിൽ പ്രദർശിപ്പിക്കുന്നുണ്ട് . വീടുകളും ആഡംബര സമുച്ചയങ്ങളും വില്ലകളുമെല്ലാം പ്രദർശനത്തിലുണ്ട്. മാക്സ്പോ എക്സിബിഷൻസും നാഷണൽ റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് കൗൺസിലും സംയുക്തമായാണ് പ്രദർശനം നടത്തുന്നത്.
നിക്ഷേപത്തിനു പറ്റിയ പദ്ധതികൾ തിരഞ്ഞെടുക്കാൻ യു എ ഇയിലെ പ്രവാസികൾക്ക് ഏറ്റവും യോജിച്ച അവസരമാണെന്ന് സംഘാടകർ പറഞ്ഞു. നാളെ ജൂൺ 12 ഞായറാഴ്ച്ച വൈകീട്ടോടെ ഇന്ത്യൻ പ്രോപ്പർട്ടി ഷോ സമാപിക്കും.