മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാന യാത്രക്കിടെ ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെച്ച് ജീവനക്കാരൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദിനെതിരെ പോലീസ് കേസെടുത്തു.
സീറ്റില്‍വച്ച് 15 വയസുള്ള ആണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ ചുമത്തിയാണ് പ്രസാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കണ്ണൂർ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.