യുഎഇയിൽ വരും ദിവസങ്ങളിൽ ഹ്യുമിഡിറ്റിയും മൂടൽമഞ്ഞും നിറഞ്ഞ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചിട്ടുണ്ട്. ഇന്നലെ ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ന് ഞായറാഴ്ചത്തെ കാലാവസ്ഥ പകൽ സമയങ്ങളിൽ പൊടി നിറഞ്ഞതായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. കിഴക്കൻ തീരത്ത് രാവിലെ ചില താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും.
തിങ്കൾ മുതൽ വ്യാഴം വരെ, ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥ നിവാസികൾക്ക് പ്രതീക്ഷിക്കാം. എന്നിരുന്നാലും, കിഴക്കൻ തീരത്ത് ചില താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടും, ഒരു പക്ഷേ ചെറിയ മഴ പെയ്തേക്കാം. താപനില ക്രമാതീതമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.