Search
Close this search box.

ദുബായിൽ എമിറേറ്റ്‌സ് ഐഡി വ്യാജമായി നിർമ്മിച്ച യുവതിക്ക് മൂന്ന് മാസം തടവും നാടുകടത്തലും

Dubai A woman has been jailed for three months and deported for forging an Emirates ID

ദുബായിൽ എമിറേറ്റ്‌സ് ഐഡി വ്യാജമായി നിർമ്മിച്ച യുവതിക്ക് മൂന്ന് മാസം തടവിനും നാടുകടത്തലിനും വിധിച്ചു. 34 വയസുകാരിയായ പ്രവാസി യുവതിയാണ് ശിക്ഷക്കപ്പെട്ടത്.

സ്വന്തം നാട്ടിലെ ഒരു പ്രിന്റിംഗ് ഷോപ്പിലാണ് തനിക്കായി ഒരു ഐഡന്റിറ്റി കാർഡ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടത്. പ്രിന്റിങ് ഷോപ്പിലെ ജീവനക്കാര്‍ക്ക് തന്റെ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും നല്‍കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കി. ഇത് ഉപയോഗിച്ച് ഇയാള്‍ വ്യാജ രേഖ ഉണ്ടാക്കി നല്‍കുകയായിരുന്നു.

പിന്നീട് മറ്റേതോ കാരണങ്ങൾ കൊണ്ട് യുവതി ഒരു അറബ് യുവാവുമായി തർക്കമുണ്ടാകുകയും യുവാവിന്റെ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുകയും കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്ത കേസിൽ പോലീസ് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജഎമിറേറ്റ്‌സ് ഐഡി കണ്ടെത്തിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts