മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം.

Protest against Chief Minister Pinarayi Vijayan inside the plane.

സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും പേരില്‍ ആരോപണം ഉയര്‍ന്നതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കഴിഞ്ഞ ദിവസമങ്ങളിലെല്ലാം റോഡിലായിരുന്നു പ്രതിഷേധമെങ്കില്‍ ഇത്തവണ വിമാനത്തിനുള്ളിലാണ് പ്രതിഷേധം ഉയര്‍ന്നത്.

കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയിട്ടുണ്ട്. വിമാനത്തിൽ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചെന്നാണ് ഇ പി ജയരാജൻ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും ഇ പി പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്നും ജയരാജൻ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജൻ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.

വിമാനത്താവളത്തിൽ പ്രതിഷേധ സാധ്യതയുണ്ടായിട്ടും ഗൗരവത്തിലെടുത്തില്ലായെന്ന് ഇന്റലിജൻസ് വിഭാഗത്തിന് വിമർശനമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!