എത്തിഹാദ് എയർവേയ്സിന്റെ ക്യാബിൻ ക്രൂ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ ദുബായിൽ എത്തിയത് ആയിരങ്ങൾ.
പ്ലാസ്റ്റിക് സർജന്റെ അസിസ്റ്റന്റ്, മുൻ എക്സ്പോ 2020 ദുബായ് സ്റ്റാഫ്, വിസിറ്റ് വിസ ഹോൾഡർമാർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് തൊഴിലന്വേഷകർ ഇന്ന് തിങ്കളാഴ്ച ദുബായിൽ നടന്ന ഇത്തിഹാദ് എയർവേയ്സിന്റെ ക്യാബിൻ ക്രൂ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ എത്തിച്ചേർന്നു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സമർപ്പിക്കുന്നതിനായി രാവിലെ 9 മണിക്ക് ആരംഭിച്ച റിക്രൂട്ട്മെന്റ് ഡ്രൈവിനായി യുഎഇ സമയം രാവിലെ 6.30 ഓടെ ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു. ആഫ്രിക്കൻ, യൂറോപ്യൻ, ഏഷ്യൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതലും.
എത്തിഹാദ് എയർവേസ് തങ്ങളുടെ ക്യാബിൻ ക്രൂ ടീമിൽ ചേരാൻ ഹോസ്പിറ്റാലിറ്റി പരിചയമുള്ള 1,000 വ്യക്തികളെ വരെ റിക്രൂട്ട് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.