യുഎഇയിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ എല്ലാ ഇൻഡോർ സ്ഥലങ്ങളിലും മാസ്കുകളുടെ ഉപയോഗം കർശനമായി നടപ്പാക്കുമെന്ന് അൽ ഹോസ്ൻ ഗ്രീൻ പാസ് സിസ്റ്റത്തിലെ നിയമങ്ങൾ കർശനമാക്കുകയും ചെയ്യുന്നതായി സർക്കാർ ഇന്ന് തിങ്കളാഴ്ച അറിയിച്ചു.
ഇതനുസരിച്ച് കോവിഡ്-19 രജിസ്ട്രേഷനായുള്ള യുഎഇയുടെ ഔദ്യോഗിക അൽഹോസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ കാലാവധി 30 ദിവസത്തിൽ നിന്ന് 14 ദിവസമായി കുറച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി തിങ്കളാഴ്ച യു എ ഇ സർക്കാർ പ്രത്യേക മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. തീരുമാനം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്നും എല്ലാ മേഖലകളിലെയും എല്ലാ ജീവനക്കാർക്കും ഇത് ബാധകമാകും. എന്നിരുന്നാലും, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ ജൂൺ 20 മുതൽ ആരംഭിക്കുന്ന തീരുമാനം പാലിക്കേണ്ടതുണ്ട്.
ദിവസേനയുള്ള കോവിഡ് അണുബാധ നിരക്ക് അടുത്തിടെ വർദ്ധിച്ചതിനെ തുടർന്നുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം. യുഎഇയിലെ സർക്കാർ വകുപ്പുകളിലും മറ്റ് നിരവധി വേദികളിലും ഇവന്റുകളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്.