ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്റര്‍നെറ്റ് എക്‌സ്പ്ലൊറര്‍ നാളെ ബുധനാഴ്ചയോടെ നിലക്കും . 27 വര്‍ഷത്തെ സേവനം പൂര്‍ണമായും അവസാനിപ്പിക്കുകയാണെന്ന് മാതൃകമ്പനിയായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. പുതിയ ബ്രൗസറുകളുമായി പിടിച്ചുനിൽക്കാൻ കഴിയാതെയാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ വിടവാങ്ങുന്നത്.
വിന്‍ഡോസ് 95-ന് അധിക ഫീച്ചറായി 1995-ലാണ് മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്പ്ലൊറര്‍ അവതരിപ്പിച്ചത്. പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. 90-കളുടെ ഒടുക്കമായപ്പോഴേക്കും എക്‌സ്പ്ലൊറര്‍ ഏറ്റവും പ്രചാരമുള്ള ബ്രൗസറായി മാറി. ഇപ്പോൾ പകരക്കാരനായി ഉപഭോക്താക്കൾക്ക് മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കാം.