Search
Close this search box.

ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിയ്ക്ക് നാല് മാസത്തേക്ക് വിലക്കേര്‍പ്പേര്‍ത്തി യുഎഇ

ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പും ഗോതമ്പ് പൊടിയും കയറ്റുമതി ചെയ്യുന്നതിനും പുനര്‍ കയറ്റുമതി ചെയ്യുന്നതിനും യുഎഇ നാല് മാസത്തെ വിലക്കേര്‍പ്പേര്‍ത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

എല്ലാ ഗോതമ്പ് ഇനങ്ങൾക്കും അതായത് ഹാർഡ്, സാധാരണ, മൃദുവായ ഗോതമ്പ്, ഗോതമ്പ് മാവ്  എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം.

ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ  വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.

എന്നിരുന്നാലും, അടുത്ത ആഴ്ചകളിൽ, ഇന്ത്യയ്ക്ക് ആവശ്യത്തിന് ഗോതമ്പ് സ്റ്റോക്കുണ്ടെന്നും ക്ഷാമം ഉണ്ടായിട്ടും മറ്റ് രാജ്യങ്ങളെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts