Search
Close this search box.

ഷാർജ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി : അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്

Unidentified body found on Sharjah beach Sharjah police have launched an investigation

ഷാർജ ബീച്ചിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ബീച്ചിലെ വേവ് ബ്രേക്കറിന് ഇടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്തിയില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഞായറാഴ്ച രാത്രി 8 മണിയോടെ മൃതദേഹം പോലീസ് ഓപ്പറേഷൻസ് റൂമിൽ അറിയിച്ചതിനെത്തുടർന്ന് പോലീസ് പട്രോളിംഗ്, പാരാമെഡിക്കുകൾ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഒരു സംഘം എന്നിവർ സംഭവസ്ഥലത്തേക്ക് പോയിരുന്നു. കടൽത്തീരത്ത് ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഇന്ത്യൻ പൗരനായിരിക്കാമെന്നും മറ്റൊരു എമിറേറ്റിൽ നിന്ന് മുങ്ങിപോയതാകാമെന്നും തിരമാലകൾ ഷാർജയിലെ കടലിലേക്ക് എത്തിടീച്ചതായിരിക്കാമെന്നാണ് സൂചന. ഇതിൽ എന്തെങ്കിലും അപാകതയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts