അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നുള്ള യാത്രക്കാരി ഡൽഹിയിൽ അറസ്റ്റിൽ

A passenger from Sharjah has been arrested in Delhi for trying to smuggle gold under his underwear

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നുള്ള യാത്രക്കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൂന്നു ലക്ഷം ദിർഹം (81,688 ഡോളർ) വിലമതിക്കുന്ന ഒന്നരകിലോ സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചത്.

യുഎഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്തിയ യുവതിയുടെ ശരീരഭാഷയിൽ സംശയം തോന്നിയ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു. അടിവസ്ത്രത്തിൽ അറകളുണ്ടാക്കി പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം വച്ചായിരുന്നു കള്ളക്കടത്ത് ശ്രമം. ഇത് എങ്ങനെ ഒളിപ്പിച്ചുവെന്ന് കാണിക്കുന്ന ഹ്രസ്വ വിഡിയോ ഡൽഹി കസ്റ്റംസ് (എയർപോർട് ആൻഡ് ജനറൽ) പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!