മൂന്നാം ലോകകേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയിൽ ലോക കേരള സഭ വേദിയിൽ പ്രതികരിച്ച് എം. എ യൂസഫലി. അനാവശ്യ കാര്യങ്ങൾ പറഞാണ് പ്രതിപക്ഷം സഭയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയത്. താമസ സൗകര്യം നല്കിയതാണോ ധൂര്‍ത്തെന്നും നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്കുന്നില്ലെയെന്നും യൂസഫലി ചോദിച്ചു. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ഭക്ഷണം തരുന്നത് ധൂർത്താണെന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്ന് യൂസഫലി പറഞ്ഞു.
‘പ്രവാസികളുടെ പ്രശ്നം കേള്‍ക്കുകയും പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് ഉള്ള അംഗീകാരമാണ്. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും എന്ന വ്യത്യാസം പാടില്ല. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. കഴിഞ്ഞ ലോക കേരള സഭയെക്കുറിച്ചും ഇപ്പോഴും ആവശ്യമില്ലാത്ത പ്രചാരണം നടക്കുന്നുണ്ടെന്നും എംഎ യൂസഫലി പറഞ്ഞു.
ലോകകേരള സഭയിൽ എം.എ യൂസഫലിയുടെ പറഞ്ഞത് ഇപ്പോൾ വലിയ വാർത്തയായി മാറുകയാണ്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലോകകേരള സഭയുടെ മൂന്നാമത് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. അനാരോഗ്യം കാരണം മുഖ്യമന്ത്രിയും പ്രതിനിധി സമ്മേളനത്തിന് എത്തിയിരുന്നില്ല. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസി മലയാളികൾ ഒന്നിക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ കാര്യപരിപാടികൾ നിയമസഭാ മന്ദിരത്തിൽ ഇന്നും നാളെയുമായി നടക്കും.