ഹ്രസ്വകാല സായുധസേന നിയമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് എതിരെ പ്രതിഷേധം കത്തുന്നു. തെലങ്കാനയിലെ സെക്കന്ദരാബാദിൽ റെയിൽവേ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
ജനക്കൂട്ടത്തെ തുടക്കത്തില്‍ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും ആളുകള്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് വെടിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ പൊലീസ് ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു
സെക്കന്ദരാബാദില്‍ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു. സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനിലെ ആദ്യ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ പ്രതിഷേധക്കാര്‍ കയ്യേറുകയും ട്രെയിന്‍ ബോഗികള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്കിടയിലും യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇതെന്നാണ് റെയില്‍വേ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചത്.
ന്യൂഡൽഹി-ഭഗൽപൂർ വിക്രംശില എക്സ്പ്രസിനും ന്യൂഡൽഹി-ദർഭംഗ ബീഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസുമാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. ലഖിസരായ്, സമസ്തിപൂർ റെയിൽവേ സ്റ്റേഷനുകളിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധക്കാർ സംസ്ഥാനത്തെ ഹൈവേകൾ തടയുകയും ചെയ്തു