നടൻ ദിലീപ് യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ഇന്നലെ ജൂൺ 16 ന് രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. ദുബായിലെ എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബിന്റെ സാരഥി മിദിലാജിൽ നിന്നാണ് ദിലീപ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. .