കാബൂളിലെ ഗുരുദ്വാരയ്‌ക്ക് നേരെ ഭീകരാക്രമണം. : 2 പേർ കൊല്ലപ്പെട്ടു

Explosion at a Sikh temple in Kabul: At least 30 people were reported inside the temple.

അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയ്‌ക്ക് നേരെ ഐഎസ് ഭീകരാക്രമണം. കാബൂളിലെ കാർതെ പർവാന് ഗുരുദ്വാരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം ലഭിക്കുന്നത്. ആരാധനാലത്തിനുള്ളിലേക്ക് കയറിയ ഭീകരർ സന്ദർശകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവം നടക്കുമ്പോൾ ക്ഷേത്രത്തിനകത്ത് 30 ഓളം പേർ ഉണ്ടായിരുന്നു. പ്രദേശത്ത് നിന്ന് കനത്ത ചാരനിറത്തിലുള്ള പുക ഉയരുന്നത് കാണിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ബ്രോഡ്കാസ്റ്റർ ടോളോ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!